ചുള്ളിയോട് :
ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചുള്ളിയോട് യൂണിറ്റിൽ പ്രസിഡന്റ് ഒ.ജെ. ബേബി ശ്രേയസ് പതാക ഉയർത്തി.അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ആനീസ് ടീച്ചറെ ഷാൾ അണിയിച്ച് ആദരിച്ചു. ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് അമ്പലവയൽ പോലീസ് സ്റ്റേഷനിലെ സനൽ സാർ നേതൃത്വം നൽകി.ലിസി രാജു,ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.

