വയനാട് സിവിൽ ജുഡീഷ്യൽ വകുപ്പിന് കീഴിലെ സ്പെഷ്യൽ അതിവേഗ കോടതികളിൽ ഉണ്ടാകാവുന്ന കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കോ അല്ലെങ്കിൽ 62 വയസ്സ് പൂർത്തിയാകുന്നതുവരെയോ ആയിരിക്കും നിയമനം. നീതിന്യായ വകുപ്പിൽ നിന്നും സമാന തസ്തികയിൽ വിരമിച്ചവർക്കാണ് അവസരം. യോഗ്യരായവരുടെ അഭാവത്തിൽ മറ്റ് വകുപ്പുകളിൽ നിന്നും സമാന തസ്തികയിൽ വിരമിച്ചവരെയും പരിഗണിക്കും. ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. അപേക്ഷകള്‍ ജില്ലാ ജഡ്ജ്, ജില്ലാ കോടതി കൽപ്പറ്റ, വയനാട് - 673 122 എന്ന വിലാസത്തില്‍ നേരിട്ടോ, തപാലിലോ 'dtcourtkpt@kerala.gov.in' എന്ന ഇ-മെയിൽ വിലാസത്തിലോ ഒക്ടോബർ 13 ന് വൈകിട്ട് അഞ്ച് വരെ അയയ്ക്കാം. ഫോൺ:04936-202277.

