വീട്ടിൽ എസി ഉണ്ടെന്ന കാരണത്താൽ ഇനി ക്ഷേമ പെൻഷൻ നഷ്ടമാകില്ല; മാനദണ്ഡത്തിൽ മാറ്റം

Advertisement
Featured Image

തിരുവനന്തപുരം :

കേരളത്തിലെ സാമൂഹ്യ സുരക്ഷാ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി സർക്കാർ. ക്ഷേമ പെൻഷന് അർഹത നിർണയിക്കുന്ന നിലവിലെ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടിരുന്ന താമസിക്കുന്ന വീട്ടിൽ എയർ കണ്ടീഷണർ പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കാൻ സർക്കാർ തീരുമാനം. ഇതോടെ വീട്ടിൽ എയർ കണ്ടീഷണർ ഉള്ളതിന്റെ പേരിൽ മാത്രം സാമൂഹ്യ സുരക്ഷാ പെൻഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാകും.


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ ജനങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മാനദണ്ഡത്തിൽ മാറ്റം വരുത്തുന്നത്. നിലവിൽ കുടുംബ വാർഷിക വരുമാനം, ഭൂസ്വത്ത്, വീടിന്റെ വിസ്തീർണ്ണം, വാഹന ഉടമസ്ഥത തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹത പരിശോധിക്കുന്നത്. ഔദ്യോഗിക മാനദണ്ഡങ്ങളിൽ എയർ കണ്ടീഷണർ സംബന്ധിച്ച വ്യവസ്ഥയും നിലവിലുണ്ടായിരുന്നു.

Advertisement

Related News