കണിയാരം എ. എൽ. പി സ്കൂളിൽ ലോകതപാൽ ദിനം ആചരിച്ചു

Advertisement
Featured Image

ദിനചാരണത്തിന്റെ മുന്നോടിയായി വിദ്യാർത്ഥികൾ തങ്ങളുടെ കൂട്ടുകാർക്കായി ഇൻലൻഡിൽ എഴുതി തയ്യാറാക്കിയ കത്തുകൾ മാനന്തവാടി പോസ്റ്റ്‌ ഓഫീസിലെ തപാൽപെട്ടിയിൽ നിക്ഷേപിക്കുകയും കത്തുകളുമായി തങ്ങളെ തേടിയെത്തിയ പോസ്റ്റുമാൻ. സായന്തുമായി അഭിമുഖം നടത്തുകയും വിദ്യാലയത്തിലെ സീനിയർ അധ്യാപകനായ അബ്ദുൾ നാസർ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. തങ്ങളുടെ മേൽവിലാസത്തിലെത്തിയ കത്തുകൾ പോസ്റ്റുമാനിൽനിന്നും നേരിട്ട് കൈപ്പറ്റിയ വിദ്യാർത്ഥികൾക്ക് ഈ ദിനത്തിന്റെ പ്രവർത്തനങ്ങൾ നവ്യാനുഭവം പകർന്നേകുന്നതും തപാൽദിനത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമൊരുക്കുന്നതുമായിരുന്നു.

Advertisement

Related News