പടിഞ്ഞാറത്തറ: കാവുമന്ദം തരിയോട് എട്ടാംമൈൽ, കാരനിരപ്പേൽ
വീട്ടിൽ ഷിജു എന്ന കുരിശ് ഷിജു (46) വിനെയാണ് കാപ്പ (നിയമ പ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കിയത്. വധശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, അതിക്രമിച്ച് കടക്കൽ, അടിപിടി, മോഷ ണം, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടു ത്തൽ, സ്ത്രീകൾക്കെ തിരെയുള്ള അതിക്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തി ച്ചു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം വയനാട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

