കരാര്‍ നിയമനം

Advertisement
Featured Image

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ വൃദ്ധ വികലാംഗ സദനത്തില്‍ കരാറടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ (ആണ്‍), ജെ.പി.എച്ച്.എന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ പരിചരണത്തില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പനമരം ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് പ്ലസ് ടു, എ.എന്‍.എം കോഴ്സ് പാസായിരിക്കണം. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസാവണം. നാല് ചക്ര വാഹനങ്ങള്‍ ഓടിക്കാനുള്ള പരിചയം അഭികാമ്യമാണ്. 50 വയസാണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 22 ന് രാവിലെ 9.30 ന് കണിയാമ്പറ്റ ഗവ വൃദ്ധ-വികലാംഗ സദനത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ -04936 285900, 8714619981

Advertisement

Related News