ദേശീയ ടീമില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്തു.

Advertisement
Featured Image

കോച്ചിനോട് കലഹിച്ച് ദേശീയ ടീം ക്യാമ്പില്‍ നിന്നിറങ്ങിപ്പോയ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ കടുത്ത നടപടിയുമായി ഫുട്‌ബോള്‍ ഫെഡറേഷന്‍. നാല്‍പ്പത്തിയൊന്നുകാരനായ താരത്തിന് താത്കാലിക വിലക്കേര്‍പ്പെടുത്തി. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീമില്‍ ഉള്‍പ്പെടാതിരുന്നതിന് പിന്നാലെ ടീം വിട്ട റൊണാള്‍ഡോ പരിശീലകന്‍ ജോര്‍ജ്ജ് ജീസസിനെ വിമര്‍ശിച്ചുകൊണ്ട് ഈ ആഴ്ച ആദ്യം കുറിപ്പ് പുറത്തിറക്കിയിരുന്നു. ആരാധകരോട് മാപ്പപേക്ഷിച്ച താരം ഫെഡറേഷന്‍ നല്‍കുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ഇക്കാര്യം സൂചിപ്പിച്ച് അവര്‍ വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. റൊണാള്‍ഡോയുടെ നടപടിയെ 'അടിയന്തര പ്രാധാന്യമുള്ളത്' എന്ന് പരാമര്‍ശിച്ച ഫെഡറേഷന്‍, അന്തിമ ശിക്ഷാ നടപടിയെക്കുറിച്ചുള്ള തീരുമാനം വരുന്നത് വരെ റൊണാള്‍ഡോ സസ്‌പെന്‍ഷനിലാണെന്നും സ്ഥിരീകരിച്ചു.

Advertisement

Related News