തദ്ദേശ പ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കാനുള്ള തീരുമാനം സ്വാഗതാർഹം;എൽജി എംഎൽ മാനന്തവാടി മണ്ഡലം കമ്മിറ്റി.

Advertisement
Featured Image

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ഓണറേറിയം കാലോചിതമായി വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ആണെന്നും ജനുവരി 1 മുതൽ വർദ്ധന പ്രാബല്യത്തിൽ വരുമെന്നും ഉള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ആണെന്ന് മാനന്തവാടി മണ്ഡലം എൽജിഎംഎൽ ജനറൽ ബോഡി യോഗം പറഞ്ഞു. സാധാരണക്കാരുമായി ഏറ്റവും താഴെത്തട്ടിൽ ഇടപെടുന്നത് ജനപ്രതിനിധികളായ പഞ്ചായത്ത് മെമ്പർമാരാണ്. ജനങ്ങളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും നേരിട്ട അറിയുന്നത് ഇവർ കാണന്നും എംഎൽഎമാരെക്കാളും മന്ത്രിമാരേക്കാളും സാധാരണക്കാരന്റെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്ത് മെമ്പർമാരാണ് നേരിട്ട് ഇടപെടുന്നതും എന്നുമുള്ള മന്ത്രിയുടെ പ്രസ്താവന ജനപ്രതിനിധികൾക്ക് ഏറെ അഭിമാനവും ആവേശവും നൽകുന്നതാണ്. പാവപ്പെട്ട ഒരാൾക്ക് അയാൾക്ക് അവകാശപ്പെട്ട ഒരു കാര്യം ലഭിക്കുന്നതിന് നിലവിലെ നിയമം തടസ്സം നിൽക്കുന്നുണ്ടെങ്കിൽ അക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതിന് മെമ്പർമാർ മുൻകൈയെടുക്കണം എന്നുള്ള പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ പ്രസ്താവന ഏറെ പ്രതീക്ഷ നൽകുന്നു. പെൻഷൻ നടപടികൾ ലഘൂകരിക്കുവാനും. തദ്ദേശ വകുപ്പിലെ വിവിധ വിഭാഗങ്ങൾക്ക്. ജനപ്രതിനിധികൾ ഉൾപ്പെടെ യുള്ളവർക് നൽകിയ ഉത്സവബത്ത അടക്കമുള്ള കാര്യങ്ങൾ തദ്ദേശ വകുപ്പിന്റെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും. എൻ ആർ ഇ ജി. എൽ എസ് ജി ഡി. ഉൾപ്പെടെയുള്ള പദ്ധതികളിൽ പൂർത്തീകരിച്ച പ്രവർത്തികൾക്ക് നൽകാനുള്ള തുക എത്രയും പെട്ടെന്ന് നൽകുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എൽജി എം എൽ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല കേളോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹാരിസ് കണ്ടിയൻ യൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി പി.കെസലാം സ്വാഗതം പറഞ്ഞു


കമർലൈല വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലഷ്മിആലക്കാമുറ്റം, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞബ്ദുല്ല, പ്രീതാരാമൻ. പി വി എസ് മൂസ, സൗജത്ത്ഉസ്‌മാൻ എന്നിവർ സംസാരിച്ചു.

Advertisement

Related News