സ്വയംസഹായ സംഘത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.

Advertisement
Featured Image

കോഴിക്കോട് കിർടാഡ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന "മാകീര്ഖേ - ദി സ്പൈസ് സിംഫണി ഓഫ് വെസ്റ്റേൺ ഘട്‌സ് - എ മൊബൈൽ ട്രഡീഷണൽ കൽനറി വെഞ്ചർ" പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന സ്വയംസഹായ സംഘത്തിലേക്ക് ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ പട്ടികവർഗ്ഗ സമൂഹങ്ങളുടെ തനത് ഭക്ഷണസംസ്കാരവും പരമ്പരാഗത പാചകരീതികളും സംരക്ഷിക്കുന്നതിനൊപ്പം ഇവയെ സംരംഭകത്വം, ഉപജീവനം, വിപണനം, മൊബൈൽ ഫുഡ് വെഞ്ചർ എന്നിവയുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 45 വയസ്സിന് താഴെ പ്രായമുള്ള, പരമ്പരാഗത ഭക്ഷണ നിർമ്മാണത്തിൽ പ്രായോഗിക പരിജ്ഞാനമുള്ള ജില്ലയിലെ പട്ടികവർഗ്ഗക്കാർക്കാണ് അവസരം. താത്പര്യമുള്ളവർ www.kirtads.kerala.gov.in ൽ ലഭ്യമായ അപേക്ഷാഫോറം പൂരിപ്പിച്ച് ജാതി സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, പ്രവൃത്തി പരിചയ രേഖകള്‍ എന്നിവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് കിർടാഡ്‌സ്, ചേവായൂർ പി.ഒ, കോഴിക്കോട് - 673017 എന്ന വിലാസത്തില്‍ ഒക്ടോബർ 23-നകം സമർപ്പിക്കണം. ഫോൺ: 0495-2357329 ഇമെയിൽ: kirtads@gmail.com

Advertisement

Related News