വാവാടി: കോവക്കുനിയിൽ ലഹരിയുടെ വിപത്തിനെതിരെ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെ സൂര്യകാന്തി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനും സെമിനാറും സംഘടിപ്പിച്ചു.
ചടങ്ങ് എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് വി.എസ്.മോഹൻദാസ് അധ്യക്ഷത വഹിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ സന്ദേശം നൽകുകയും ബോധവൽക്കരണ സെമിനാർ
"മയങ്ങില്ല കേരളം ഉണരുന്ന യുവത്വം" അവതരിപ്പിക്കുകയും ചെയ്തു.സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ കുടുംബങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും കൃത്യമായ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വൈത്തിരി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് മുരളീധരൻ കെ.പി.മുഖ്യപ്രഭാഷണം നടത്തി.കൽപ്പറ്റ ജനമൈത്രി ബിറ്റ് ഓഫീസർ കെ.വിനോദ് മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അനിൽ കാരാട്ട് സ്വാഗതവും,സെക്രട്ടറി ഇ.എൻ.ദിലീപ് കുമാർ പ്രവർത്തന വിശദീകരണവും നടത്തി.
ഡബ്ല്യു.സി.സി.(WCC) പ്രസിഡന്റ് ബിന്ദു മിൽട്ടൺ, കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥൻ ഹരികുമാർ,എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.വി.രജിത്ത് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ഇൻഷ ഫാത്തിമ പ്രാർത്ഥന ഗാനം ആലപിക്കുകയും ലഹരിവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും കുടുംബാംഗങ്ങളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.

