ലഹരിക്കെതിരെ ജാഗ്രതയോടെ പുളിയാർമല

Advertisement
Featured Image

പുളിയാർമല: ലഹരിയുടെ വിപത്തിൽ നിന്നും യുവതലമുറയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കൽപ്പറ്റ നഗരസഭ ഏഴാം വാർഡ് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ പുളിയാർമല അംഗൻവാടിയിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. 'നേർവഴി – യുവത്വത്തെ കാക്കാം, നാടിനെ വീണ്ടെടുക്കാം' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച സെമിനാർ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. പുതുതലമുറയെ വഴിതെറ്റിക്കുന്ന ലഹരി മാഫിയകളെ പ്രതിരോധിക്കാൻ കുടുംബങ്ങളും പ്രാദേശിക ജാഗ്രതാ സമിതികളും ഒരുമിച്ച് കൈകോർക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

​ചടങ്ങിൽ വാർഡ് കൗൺസിലർ ജിതേഷ് വാകയിൽ അധ്യക്ഷത വഹിച്ചു.ജാഗ്രതാ സമിതി അംഗം കെ.ബി.വസന്ത സ്വാഗതം ആശംസിച്ച ചടങ്ങിൽ,കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ സി.വിബിത വാർഡിലെ ജാഗ്രതാ സമിതി പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

​ബ്രഹ്മനാഥ പ്രകാശ്, വെള്ളൻ കരടിമണ്ണ്,സി. ശാരിക എന്നിവർ സംസാരിച്ചു. പ്രദേശവാസികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ അംഗൻവാടി ടീച്ചർ എൻ.ഒ.മീന നന്ദി രേഖപ്പെടുത്തി.

Advertisement

Related News