തിരുവനന്തപുരം: സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ തിരുത്തല്‍ നടപടിയുമായി സിപിഐയും. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനം. അപൂര്‍വ്വമായാണ് പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച അല്ലാതെ സമ്മേളനങ്ങള്‍ വിളിക്കുന്നത്
സംഘടനാ കാര്യങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാനാണ് സമ്മേളനങ്ങള്‍. താഴെതട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ചര്‍ച്ചയില്‍ സാര്‍വദേശീയ വിഷയങ്ങള്‍ വേണ്ടെന്നും തീരുമാനമുണ്ട്. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങളില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.2027 മാര്‍ച്ച് മുതല്‍ മെയ് വരെയാണ് സമ്മേളനങ്ങള്‍.

