ലഹരി വിരുദ്ധ ബോധവൽക്കരണം: വിമുക്തി മിഷനും ഡി.എൽ.എസ്.എയും ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു

Advertisement
Featured Image

കൽപ്പറ്റ: ജില്ലയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആസൂത്രണ യോഗം ചേർന്നു.ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ) സെക്രട്ടറിയും സബ് ജഡ്ജുമായ (സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ) ആർ.അനിത അധ്യക്ഷതയിലാണ് യോഗം നടന്നത്.  ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും സമഗ്രമായ ബോധവൽക്കരണം ഉറപ്പാക്കുന്നതിനുള്ള വിവിധ കർമ്മപദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.വി.രജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്ത് പ്രവർത്തനങ്ങളുടെ രൂപരേഖ വിശദീകരിക്കുകയും വരുംദിവസങ്ങളിൽ നടപ്പിലാക്കേണ്ട ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

Advertisement

Related News