സർവജന സ്കൂളിൽ വാട്ടർ പ്യൂരിഫയർ യൂണിറ്റ് സമർപ്പിച്ചു

Advertisement
Featured Image

ബത്തേരി: ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ യൂണിറ്റ് വിദ്യാർഥികൾക്ക് സമർപ്പിച്ചു. പിടിഎയുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ബത്തേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പിടിഎ പ്രസിഡന്റ് എൻ.സി. അനീഷ് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ ടി.കെ. ശ്രീജൻ, എംപിടിഎ പ്രസിഡന്റ് കെ. റസിയ, പ്രിൻസിപ്പാൾ പി.എ. അബ്ദുൾനാസർ, അധ്യാപകരായ ജി. സുജിത്ത് കുമാർ, പി.ജി. ഷാനി, എ.പി. ബിൻസി, വിദ്യാർഥി പ്രതിനിധി ആൻ മരിയ എന്നിവർ സംസാരിച്ചു.

Advertisement

Related News