അമ്പലവയൽ: ജൂലൈയിൽ ജില്ലാതിർത്തിയായ കോട്ടൂരിൽ എം.ഡി.എം.എ
യുമായി സ്ഥിരം ലഹരി വിൽപ്പനക്കാരനെ പിടികൂടിയ കേസിൽ അഞ്ചാമനും പിടിയിൽ. ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ കൈമാറിയ മേപ്പാടി, നത്തംകുനി, ചുണ്ടേൽ തൊടിയിൽ വീട്ടിൽ സി.ആർ.അമൽ (26) നെയാണ് കോട്ടയം, മാട പ്പള്ളിയിൽ നിന്ന് തൃക്കൊടിത്താനം പോലീസിൻ്റെ സഹായത്തോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. ഇയാൾ 2023, 2025 വർഷങ്ങളിൽ മീനങ്ങാടി സ്റ്റേഷനിലെ ലഹരി കേസുകളിൽ ജാമ്യത്തിലിറങ്ങിയയാളാണ്. 26.07.2026 ന് കോട്ടൂരിൽ നടത്തിയ പരിശോധനയിൽ 124.39 ഗ്രാം എം.ഡി. എം.എയുമായി കൽപ്പറ്റ, മുണ്ടേരി, താന്നിക്കൽ വീട്ടിൽ വേണുഗോപാൽ(35) പിടിയിലായ സംഭവത്തിലാണ് കൂടുതൽ അറസ്റ്റ്.

