ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

Advertisement
Featured Image

അമ്പുകുത്തി :

അമ്പുകുത്തി യൂണിറ്റിലെ വിദ്യാശ്രീ സ്വാശ്രയ സംഘത്തിന്റെ ആറാം വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആയിഷ  അധ്യക്ഷത വഹിച്ചു. സോണിയ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.തപാൽ ദിനത്തിന്റെ ഭാഗമായി പോസ്റ്റ്മാൻ സുന്ദരനെ ഷാൾ അണിയിച്ച്‌ ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ വത്സ ജോയി,സി ഡി ഒ ജാൻസി ബെന്നി,സെക്രട്ടറി ബബിത,സുകന്യ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

Advertisement

Related News