കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ അപ്പപാറ, അരണപാറ, പാർസി, അതാറ്റ്കുന്ന്, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗത്ത് നാളെ (ഒക്ടോബർ 29) രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നടക്കൽ-കൂവണ റോഡ് ഭാഗത്ത് നാളെ (ഒക്ടോബർ 29) രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടും.
പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ വില്ലേജ്, പതിനാറാം മൈൽ, പോലീസ് സ്റ്റേഷൻ, കരിപ്പാലിമുക്ക്, കണ്ണോത്തുകുന്ന്, പുതുശ്ശേരിക്കടവ് എന്നിവടങ്ങളിൽ നാളെ (ഒക്ടോബർ 29) രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 1.30 വരെ വൈദ്യുതി മുടങ്ങും. പാണ്ടംകോഡ്, പുഞ്ചവയൽ, തെങ്ങുംമുണ്ട, ചിട്ട്യാകുന്നു ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് 5 :30 വരെ പൂർണമായി വൈദ്യുതി മുടങ്ങും.

