വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്
വിനോദയാത്രയ്ക്ക് പോയ സംഘത്തിൽ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും മദ്യപിച്ചതായി ആരോപണം. ഹൈദരാബാദിലേക്കുള്ള വിനോദയാത്രയ്ക്കിടെ പ്രധാനാധ്യാപകൻ ഷിവി കൃഷ്‌ണനെയും പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസി നെയും മദ്യലഹരിയിൽ കണ്ടെന്നാണ് വിദ്യാർഥികളുടെ പരാതി.ഹൈദരാബാ ദിൽനിന്ന് സ്‌കൂളിലേക്ക് വിനോദയാത്രാ സംഘം തിരിച്ചെത്തിയപ്പോൾ രക്ഷി താക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പിടിഎ പ്രസിഡന്റ് മദ്യപിച്ചെന്നും അയാൾക്കൊപ്പം യാത്ര തുടരേണ്ടതില്ലെന്ന് കുട്ടി കൾ ആവശ്യപ്പെട്ടതായുമാണ് പ്രിൻസിപ്പലിൻ്റെ വാദം. കുട്ടികളുടെ ആവശ്യ പ്രകാരം പി.ടി.എ. പ്രസിഡൻ്റിനെ വഴിയിൽ ഇറക്കിവിട്ട ശേഷമാണ് കുട്ടികളു മായി യാത്ര തുടർന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ പരാതി ഉയർ ന്ന പശ്ചാത്തലത്തിൽ മീനങ്ങാടി പോലീസ് പ്രധാനധ്യാപകനെ ആശുപത്രിയി ലെത്തിച്ച് വൈദ്യ പരിശോധന നടത്തിയിട്ടുണ്ട്. ഫലം വരുന്നതിനനുസരിച്ചാ യിരിക്കും തുടർ നടപടികൾ. സംഭവത്തെ തുടർന്ന് ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ഡോ.പി.എ ജലീൽ സ്‌കൂളിലെത്തി. സ്ഥാപനവും വിദ്യാർത്ഥിക ളുമാണ് വലുതെന്നും നിഷ്‌പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെ തിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

