ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 113/2025), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 469/2025), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (കാറ്റഗറി നമ്പർ 388/2025) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ
കേരള പബ്ലിക് സർവീസ് കമ്മീഷൻ വയനാട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിലും എസ്.എം.എസ്. മുഖേന മൊബൈൽ ഫോണിലും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽനിന്ന് ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത്, ഒ.ടി.വി. സർട്ടിഫിക്കറ്റിന്റെ പകർപ്പ്, കെ. ഫോം (ബയോഡാറ്റ), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, അസ്സൽ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും ഹാജരാകണം. ഫോൺ :04936 202539

