മെസിയുടെ പേരിലെ തട്ടിപ്പ്: ആന്‍റോക്കും റിപ്പോർട്ടർ കമ്പനിക്കുമെതിരെ കേസെടുത്ത് ഇഡി; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റോ ഹൈക്കോടതിയിൽ

Advertisement
Featured Image

ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ആന്‍റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും മെതിരെ കേസ് എടുത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇ ഡി). കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) ഫയൽ ചെയ്തത്. ഇ ഡി കേസ് വരുന്നതിന് തൊട്ട് മുന്നെ മെസി കേസിലെ പൊലീസ് എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റോ അസ്റ്റിൻ ഹൈക്കോടതിയെയും സമീപിച്ചു. സർക്കാറിന് നഷ്ടവും അവമതിപ്പുമുണ്ടാക്കിയതിന് തെളിവില്ലെന്നാണ് വാദം. സർക്കാരിന് ഉണ്ടായ നഷ്ടം എത്രയെന്ന്, അല്ലെങ്കിൽ ഡെപ്പോസിറ്റ് കെട്ടിവെക്കണം എന്ന് കാണിക്കുന്ന കൃത്യമായ വിവരങ്ങൾ ഇല്ല എന്നും ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

Advertisement

Related News