വൈദ്യുതി കരാറുമായി ബന്ധപ്പെട്ട രേഖകൾ മുഖ്യമന്ത്രി എന്തുകൊണ്ട് പുറത്ത് വിടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആരോപണങ്ങൾക്ക് വ്യക്തത നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിഷയത്തിൽ ദുരൂഹതയും അവ്യക്തതയും സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
കെഎസ്ഇബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സർക്കാരിന് സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസൽ അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. വകുപ്പ് മന്ത്രിയുടെ അഭിപ്രായം മറികടന്ന് ജിഎൻഎയുമായി കരാറിന് മുഖ്യമന്ത്രി തീരുമാനിച്ചത് ആർക്കുവേണ്ടിയാണെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ജിഎൻഎയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കത്തുകളും പുറത്തുവിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കെഎസ്ഇബി തള്ളിയ ജിഎൻഎ ഓഫർ കണ്ണടച്ച് സ്വീകരിച്ചത് ഏത് മാനദണ്ഡപ്രകാരമാണെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.

