മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിൽ ഒപ്പിടാറില്ല, ഫയൽ പരിശോധിച്ച് വിശദാംശങ്ങൾ പഠിച്ചാണ് തീരുമാനം എടുത്തത്'; മറുപടിയുമായി മുഖ്യമന്ത്രി

Advertisement
Featured Image

വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വൈദ്യുതി കരാർ സംബന്ധിച്ച് വിശദമായ മറുപടി നൽകിയിട്ടും ഉന്നയിച്ച അതേ 'ദുരൂഹ' ആരോപണം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 12.50 രൂപയ്ക്ക് ഹിമാചൽ പ്രദേശ് വൈദ്യുതി നൽകാമെന്ന് പറഞ്ഞതിൻ്റെ രേഖകൾ എവിടെയെന്ന് ചോദിച്ചതിന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞിട്ടുമില്ല. അതിനാൽ അത്തരമൊരു ഓഫർ ഹിമാചൽ പ്രദേശ് നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യപ്പെട്ടെന്ന് കരുതട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് രാജസ്ഥാൻ ഒക്ടോബർ 18ന് തീരുമാനിച്ചിരുന്നു. ഒക്ടോബർ 28ന് രാജസ്ഥാൻ റെഗുലേറ്ററി കമ്മീഷന് മുന്നിൽ കരാർ നിർദേശങ്ങൾ എത്തുകയും ചെയ്തു. കെഎസ്ഇബി ശുപാർശയിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ തൻ്റെ പക്കൽ ഫയൽ വരുന്നത് ഒക്ടോബർ 30നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisement

Related News