ജില്ലാ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ്: ജി.എച്ച്.എസ്.എസ് പനമരം ജേതാക്കൾ

Advertisement
Featured Image

വയനാട് ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബത്തേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ജില്ലാതല സബ് ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ജി.വി.എച്ച്.എസ്.എസ് മുണ്ടേരിയെ പരാജയപ്പെടുത്തിയാണ് പനമരം കിരീടം ചൂടിയത്.

​സ്കൂളിലെ കായികാധ്യാപകൻ നവാസ് മാസ്റ്ററുടെ നേതൃത്വത്തിലും സീനിയർ താരങ്ങളായ ആൽവിൻ ആർ., തമീം എ. എന്നിവരുടെ പരിശീലനത്തിലുമാണ് ടീം മത്സരത്തിനിറങ്ങിയത്. ചാമ്പ്യൻഷിപ്പ് നേടിയ ടീം അംഗങ്ങളെയും പരിശീലകരെയും സ്കൂൾ പിടിഎയും സ്റ്റാഫ് കൗൺസിലും ചേർന്ന് അഭിനന്ദിച്ചു.

Advertisement

Related News