ആദിവാസി വീട്ടമ്മയുടെ മൃതദേഹം ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് ആരോപണം ആരോപണം നിഷേധിച്ച് ഡ്രൈവർ

Advertisement
Featured Image

കൽപ്പറ്റ: ആദിവാസി വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ വികസന വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ ഡ്രൈവർ അനുവദിച്ചില്ലെന്ന് ബന്ധുക്കളുടെ ആരോ പണം. മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹമാണ് ഡ്രൈവർ വിസമ്മ തിച്ചതിനെ തുടർന്ന് ബന്ധുക്കൾ രണ്ട് കിലോമീറ്ററോളം തോളിലേറ്റി ശ്‌മശാനത്തി ലെത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയി ലിരിക്കെയാണ് അമ്മിണി മരിച്ചത്. പണിയ വിഭാഗത്തിന്റെ ആചാരപ്രകാരം മുള ന്തണ്ടിൽ കെട്ടിയാണ് മൃതദേഹം കൊണ്ടുപോകുന്നത്. മുളങ്കമ്പുകൾ വാഹന ത്തിനുള്ളിൽ കയറ്റിയാൽ സീറ്റ് കീറുമെന്നും രക്തം പറ്റുമെന്നും പറഞ്ഞ് ഡ്രൈവർ വിസമ്മതിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ആചാരം പാലിക്കാൻ അനുവദിക്കാ തെ മോശമായി പെരുമാറിയെന്നും ഇവർ ആരോപിച്ചു. എന്നാൽ ആരോപണം ഡ്രൈവർ ചന്ദ്രൻ നിഷേധിച്ചു. എട്ട് അടിയിലധികം നീളമുള്ള മുളങ്കമ്പുകൾ ആംബുലൻസിനുള്ളിൽ കൊള്ളില്ലായിരുന്നെന്നും മൃതദേഹം സ്ട്രെച്ചറിലേക്ക് മാറ്റാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മുളങ്കമ്പുകളോടെ കയറ്റി യാൽ വാഹനത്തിന്റെ ഡോർ തുറന്നിട്ട് ഓടിക്കേണ്ടിവരുമെന്നും ഇത് തന്റെ ജോ ലിയെയും ലൈസൻസിനെയും ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നെന്നും ചന്ദ്രൻ വ്യക്തമാക്കി.

Advertisement

Related News