അവർ ഇപ്പോഴും കാണാമറയത്ത്! 10 വർഷത്തിനിടെ സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 2891 പേരെ ഇനിയും കണ്ടെത്താനായില്ല; കണക്കുകൾ പുറത്ത്

Advertisement
Featured Image

പത്തുവർഷത്തിനിടെ സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 2891 പേരെ ഇതുവരെയും കണ്ടെത്താനായില്ല. 2016 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 2891 പേരാണ് ഇപ്പോഴും കാണാമറയത്ത് തുടരുന്നത്. പൊലീസ് അന്വേഷണം നടത്തിയിട്ടും ഇവരെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല.


2016 മുതൽ 2026 മാർച്ച് വരെ പത്തുവർഷത്തിനിടെ ആകെ 1,17,733 പേരെയാണ് സംസ്ഥാനത്തുനിന്ന് കാണാതായത്. ഇതിൽ 1,14,842 പേരെ കണ്ടെത്തി. എന്നാൽ, ബാക്കിയുള്ള 2891 പേർ ഇപ്പോഴും കാണാമറയത്താണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരും ഇതിലുണ്ട്.

Advertisement

Related News