പൊതുമരാമത്ത് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം

Advertisement
Featured Image

ബത്തേരി: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടന്നുവരുന്ന പ്രധാന റോഡ്, പാലം, സ്റ്റേഡിയം വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയ യോഗം, പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും തുടർ നടപടികൾ വേഗത്തിലാക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകി.


പരിക്കല്ലൂർ – പുൽപള്ളി – ബത്തേരി റോഡ് നവീകരണ പ്രവർത്തിയുടെ പുരോഗതിയാണ് ആദ്യം വിലയിരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കരാറുകാരനുമായി യോഗം നേരിട്ട് ബന്ധപ്പെട്ടു. 23ന് പ്രവൃത്തി ആരംഭിക്കുമെന്ന് കരാറുകാരൻ യോഗത്തെ അറിയിച്ചു. നിശ്ചയിച്ച സമയത്ത് പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ (Risk and Cost) കരാർ റദ്ദാക്കുന്നതിനുള്ള ശുപാർശ നൽകാനും യോഗം തീരുമാനിച്ചു.


തുടർന്ന് കാക്കവയൽ – കൊളവയൽ – കാരമ്പാടി – കേണിച്ചിറ – എരിയപ്പള്ളി റോഡിന്റെ പുരോഗതി വിലയിരുത്തി. നിലവിൽ സമർപ്പിച്ചിട്ടുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് റോഡ് പ്രവൃത്തി ആരംഭിക്കാമെന്ന് കെ.ആർ.എഫ്.ബി അറിയിച്ചു.

Advertisement

Related News