ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്; മുഖ്യപ്രതി അറസ്റ്റിൽ പ്രതിക്ക് ഒളിത്താവളം ഒരുക്കിയ സുഹൃത്തും അറസ്റ്റിൽ

Advertisement
Featured Image

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിലെ വീട്ടിൽനിന്ന് 323 ഗ്രാം ഹാഷിഷ്ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ മുഖ്യ പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. പടിഞ്ഞാറത്തറ വാരാ മ്പറ്റ നരിപ്പാറ ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ (36) ആണ് അറസ്റ്റി ലായത്. ഇയാൾക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്ത സുഹൃത്തായ പടി ഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി കൊപ്പര വീട്ടിൽ ഷിയാസ് മുസ്‌തഫ (27) യെയും അറസ്റ്റ് ചെയ്‌തു. 2026 ഒക്ടോബർ 15നായിരുന്നു പടിഞ്ഞാ റത്തറയിലെ ഒരു വീട്ടിൽനിന്ന് ലഹരിമരുന്നുകൾ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി യിലുള്ള ഒരു കോർട്ടേഴ്‌സിൽ ഒളിവിൽ കഴിയുകയായിരുന്ന സുബൈറി നെ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി, എക് സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് എന്നിവരടങ്ങിയ അന്വേഷണ സംഘം സാഹസിക‌മായി പിടികൂടിയത്. മുടിയും താടിയും മറ്റും നീക്കം ചെയ്ത് രൂപമാറ്റം വരുത്തിയായിരുന്നു സുബൈർ ഒളിവിൽ കഴിഞ്ഞത്. എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സുബൈറിനെ എക്സൈസിലെ ദീർഘദൂര ഓട്ടക്കാരനായ സിവിൽ എക്സൈസ് ഓഫീ സർ ഷാഫി.ഒ പിന്തുടർന്ന് ഓടിപ്പിടികൂടുകയായിരുന്നു. സുബൈറും, ഷിയാസും നേരത്തെയും മയക്കുമരുന്ന് കേസുകളിൽ പ്രതികളായിട്ടുണ്ട്. എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശശി കുമാർ പി.എൻ, ജോൺ ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീ സർ അനിത എം എന്നിവരും ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Advertisement

Related News