വനിതാ ശിശു വികസന വകുപ്പിന്റെ 2025-26 വർഷത്തെ മികച്ച ഐ സി ഡി എസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡിന് കൽപ്പറ്റ ഐ സി ഡി എസ് പ്രോജെക്ടിലെ ഷംന കെ അർഹയായി.
സ്ത്രീകൾക്കും കുട്ടികൾക്കുമായി അങ്കണവാടി വഴി നടപ്പിലാക്കിയ കൃത്രീമ മധുരം ഒഴിവാക്കുന്നതിന്നായി ആരംഭിച്ച “നോ മിഠായി ക്യാമ്പയിൻ”, പ്രീ സ്കൂൾ കുട്ടികൾക്കായുള്ള പുസ്തക സമാഹരണ യജ്ഞത്തിന്റെ “പുസ്തകവട്ടി”,കുട്ടികളിൽ കൃഷി പാഠം നൽകുന്നതിന്നായി ആരംഭിച്ച “കുട്ടിവിത്ത്ബാങ്ക്”,കുട്ടികളിലെ സർഗ്ഗവാസനകൾ വളർത്താൻ രൂപം നൽകിയ “ആകാശമിഠായി” ആർട്ട് ചല്ലഞ്ച്, സ്വീപ് വയനാടിന്റെ തിരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിനിൽ അങ്കണവാടി തലത്തിൽ നടത്തിയ ബോധവത്കരണ പരിപാടികൾ, ST ഉന്നതികൾ കേന്ദ്രീകരിച്ചുള്ള പോഷക പാചക പഠന ക്ലാസുകൾ,ജാഗ്രത സമിതിയുമായി ബന്ധപെട്ടു നടത്തിയ സ്ത്രീ ശാക്തീകരണ പരിപാടികൾ, വകുപ്പ് നിർദേശിച്ച പരിപാടികളുടെ ഫലപ്രദമായ നടത്തിപ്പ്,വാർഷിക പദ്ധതി നിർവഹണം,അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ തുടങ്ങി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹയാക്കിയത്. 2021 ഇൽ ജോലിയിൽ പ്രവേശിച്ച് വേങ്ങപ്പള്ളി, കോട്ടത്തറ എന്നീ പഞ്ചായത്തുകളിൽ സേവനം അനുഷ്ഠിച്ചു. പടിഞ്ഞാറത്തറ സ്വദേശിയാണ്. അരീക്കോട് ഐ സി ഡി എസിലെ അങ്കണവാടി വർക്കർ മൈമൂനയുടെയും അബ്ദുൾ സമദിന്റെയും മകളാണ്.
ഭർത്താവ്: ജിജിത്ത് സി പോൾ, മകൾ: ജഹനാര ഗലിയ.

