ഡിസംബർ 06 ബാബരി ദിനത്തിൽ ബഹുജന സംഗമം സംഘടിപ്പിക്കും: എസ്ഡിപിഐ

Advertisement
Featured Image

ഡിസംബർ 06 ബാബരി ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗാന്ധിപാർക്കിൽ വൈകുന്നേരം 4 മണിക്ക് ബഹുജന സംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി അറിയിച്ചു.


ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ ഓർമ പുതുക്കുന്നതിനൊപ്പം രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. രാജ്യത്ത് വർധിച്ചുവരുന്ന വർഗീയതയ്ക്കും ന്യൂനപക്ഷ വേട്ടയ്ക്കുമെതിരെ ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ ശബ്ദമായി സംഗമം മാറും.


വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ

സംഗമത്തിൽ പങ്കെടുക്കും. പരിപാടിയിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും മതേതര സമൂഹവും പങ്കാളികളാകണമെന്ന് മണ്ഡലം കമ്മിറ്റി അഭ്യർഥിച്ചു.


യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി സജീർ എം.ടി, ഓർഗനൈസിങ് സെക്രട്ടറി ഷുഹൈബ് ടി കെ, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, കമ്മിറ്റിയംഗങ്ങളായ ഖദീജ ടി, സുമയ്യ പി കെ, സകരിയ്യ കെ എസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement

Related News