പാരാ ലീഗൽ വളണ്ടിയർ നിയമനം

Advertisement
Featured Image

സുൽത്താൻ ബത്തേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാ ലീഗൽ വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായതും സേവനസന്നദ്ധതയുള്ളവരുമായവർക്ക് അപേക്ഷിക്കാം. സുൽത്താൻ ബത്തേരി താലൂക്കിൽ സ്ഥിരതാമസക്കാരായ യുവതീയുവാക്കൾ, അധ്യാപകർ (വിരമിച്ചവരടക്കം), വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, എം.എസ്.ഡബ്ല്യു വിദ്യാർഥികൾ, അങ്കണവാടി പ്രവർത്തകർ, നിയമവിദ്യാർഥികൾ, മറ്റ് വിദ്യാർഥികൾ, രാഷ്ട്രീയ ചായ്‌വില്ലാത്ത എൻ.ജി.ഒകൾ, ക്ലബ്ബുകൾ എന്നിവയിലെ അംഗങ്ങൾ, അയൽക്കൂട്ടങ്ങൾ, മൈത്രി സംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയിലെ അംഗങ്ങൾക്കും അപേക്ഷിക്കാം. ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതമുള്ള അപേക്ഷ ഡിസംബർ നാലിന് വൈകിട്ട് അഞ്ചിനകം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം.

വിലാസം: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കോടതി സമുച്ചയം, സുൽത്താൻ ബത്തേരി – 673592. ഫോൺ: 8304882641, 9048990307.

Advertisement

Related News