ശാസ്ത്രോത്സവത്തിലെ നേട്ടത്തിന് അധ്യാപികയ്ക്ക് പൗരസമിതിയുടെ ആദരം

Advertisement
Featured Image

ശാസ്ത്രോത്സവത്തിലെ മികച്ച നേട്ടത്തിന് സെന്റ് ആന്റണീസ് യു.പി. സ്കൂൾ അധ്യാപിക ജിഷ ഇ എസിനെ ഒരുമ്മൽ പൗരസമിതി ആദരിച്ചു. സ്കൂളിലും നാടിനും അഭിമാനമായി മാറിയ അധ്യാപികജിഷ ഇ.എസ് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖിൽ നിന്ന്ആദരവ് ഏറ്റുവാങ്ങി.

ഒരുമ്മൽ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ സെന്റ് ആന്റണീസ് യു.പി. സ്കൂൾ മാടക്കുന്നിൽ സംഘടിപ്പിച്ച പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒരുമ്മൽ പൗരസമിതി ചെയർമാൻ ജിജോ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ബെന്നി വട്ടക്കാമുകയിൽ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രിയും കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എയുമായ അഡ്വ. ടി. സിദ്ധിഖ് നിവേദനങ്ങൾ സ്വീകരിക്കുകയും വികസനരേഖ ഏറ്റുവാങ്ങുകയും ചെയ്തു. പൗരസമിതി ഭാരവാഹികളും രക്ഷാധികാരികളും ചേർന്നാണ് വികസനരേഖ സമർപ്പിച്ചത്.

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി സണ്ണി, മിഥില എൻ.കെ., ജെസ്സി തോമസ്, ഹെഡ്മിസ്ട്രസ് ലിസി ടി.ജെ., തുടങ്ങിയവർ ആശംസകൾ നേർന്നു.

പൗരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ശ്രദ്ധേയമായി.

Advertisement

Related News