നെല്ലിമാളം :-
നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.അഡ്വ.ഡിക്സൺ ക്ലാസ്സിന് നേതൃത്വം നൽകി.പുരുഷ ദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു. സ്വാശ്രയ സംഘ അംഗമായ ഹരിതകർമ്മസേന പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.സി ഡി ഒ സെലീന സാബു,ചാമി,റീന എന്നിവർ സംസാരിച്ചു.

