ജില്ലയിൽ വനം- വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ( കാറ്റഗറി നമ്പർ 211/2025, 213/25, 214/25), പ്രിസൺ ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ
(കാറ്റഗറി നമ്പർ 420/25)
തസ്തികയിലേക്ക് സെപ്റ്റംബർ 16 മുതൽ ശാരീരിക അളവെടുപ്പ് കായികക്ഷമത പരീക്ഷ നടക്കും. സുൽത്താൻ ബത്തേരി സെൻ്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സെപ്റ്റംബർ 16, 17,18, 22, 23, 24, 25,28, 29 തിയതികളിൽ രാവിലെ 5.30 മുതലാണ് കായികക്ഷമത പരീക്ഷ നടക്കുക. അർഹരായ ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫെലിലും എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുമായി നിശ്ചിത തിയതിയിലും സമയത്തും കായിക ക്ഷമതാ പരീക്ഷയ്ക്ക് എത്തണമെന്ന് പി.എസ്.സി ഓഫീസർ അറിയിച്ചു. ഹാജരാകാത്തവർക്ക് മറ്റൊരു അവസരം നൽകില്ലെന്നും അധികൃതർ അറിയിച്ചു.

