കൽപ്പറ്റ: നേതിഫിലിം സൊസൈറ്റി ശക്തി ഗ്രന്ഥശാലയും സംയുക്തമായി സെപ്തംബർ 16 മുതൽ 18 വരെ ചലച്ചിത്ര മേള നടത്തുന്നു. വൈകിട്ട് അഞ്ച് മുതൽ ശക്തി ഗ്രന്ഥശാല ഹാളിൽ മലയാളം സബ്ടൈറ്റിലാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. 16 ന് നദീൻലബാക്കി സംവിധാനം ചെയ്ത "കഫർനാം" എന്ന സിനിമയും 17 ന് രണ്ട് സിനിമകളാണ് വിറ്റോറിയ ഡിസിക്ക സംവിധാനം ചെയ്ത "ബൈസിക്കിൾ തീവ്സ്" ജാഫർ പനാഹിയുടെ "ഓഫ് സൈഡ്" 18 -ന് ഗുസെപ്പെ ടൊർണാറ്റൊർ സംവിധാനം ചെയ്ത " സിനിമ പാരഡൈസോയും" പ്രദർശിപ്പിക്കും

