തളരാത്ത പോരാളികൾ, എക്സ്ട്രാ ടൈമിൽ 2 ഗോളുകൾ; സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ

Advertisement
Featured Image

ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിയിൽ. പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്സർലാൻഡിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയാണ് അർജൻറ്റീന തങ്ങളുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ മെസിയുടെ കോർണർ കിക്കിൽ നിന്നും മക് അലിസ്റ്റർ അർജന്റീനയ്ക്ക് വേണ്ടി ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അറുപത്തിയേഴാം മിനിറ്റിൽ സ്വിറ്റ്സർലാൻഡിന് വേണ്ടി ഡാൻ ൻഡോയെ സമനില ഗോൾ നേടി.


എന്നാൽ മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിറ്റ്‌സർലൻഡ് താരം ബ്രീത് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ പുറത്തുപോവേണ്ടിവന്നു. തുടർന്ന് പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്‌സർലൻഡ് പൂർണ്ണമായും പ്രതിരോധത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ വിജയഗോളിന് വേണ്ടി അർജന്റീനയ്ക്ക് 112 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.

Advertisement

Related News