ഓട്ടോ–ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) 24ന് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ ഭാഗമായി തൊഴിലാളികൾ പ്രചാരണ ജാഥ നടത്തി. ഇന്ധനവില വർധന പിൻവലിക്കുക, ഓട്ടോ-ടാക്സി നിരക്ക് പുനർനിർണയിക്കുക, വിലക്കയറ്റം തടയുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സെക്രട്ടറിയറ്റ് മാർച്ചും ജാഥയും.
ബുധൻ രാവിലെ മാനന്തവാടിയിൽനിന്ന് പര്യടനം ആരംഭിച്ച ജാഥ സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ ഉദ്ഘാടനംചെയ്തു. പി യു സന്തോഷ് കുമാർ അധ്യക്ഷനായി. പുൽപ്പള്ളി, ബത്തേരി, മീനങ്ങാടി, കൽപ്പറ്റ, വൈത്തിരി എന്നിവിടങ്ങളിൽ പര്യടനം നടത്തി. പനമരത്ത് സമാപിച്ചു.
ജാഥാ ക്യാപ്റ്റൻ കെ സുഗതൻ, വൈസ് ക്യാപ്റ്റൻ കെ എം ബിജു, മാനേജർ പി എ അസീസ്, ടി കെ പുഷ്പൻ, ബാബു ഷജിൽ കുമാർ, പി എ മുഹമ്മദ്, വി എ അബ്ബാസ്, കെ ജയരാജൻ, പി കെ അസീസ്, എ റിയാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

