സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം

Advertisement
Featured Image

ദേശീയ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വമേധയാ നല്‍കാന്‍ കഴിയുന്ന സെന്‍ഫ് എന്യുമറേഷന്‍ നടപടികള്‍ക്ക് ജൂണ്‍ 30വരെ അവസരം. ഈ അവസരം പൂര്‍ണമായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. https://se.census.gov.in/ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുമ്പോള്‍ ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. തുടര്‍ന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ ഒരു വീടിന്റെ വിവരങ്ങള്‍ നല്‍കാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി കൂടി നല്‍കുന്നതോടെ അടുത്ത നടപടിയിലേക്ക് പ്രവേശിക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗണ്‍, സ്ഥലം എന്നിവ നല്‍കിയാല്‍ അതത് വ്യക്തികളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതില്‍ നിന്ന് വീട് നിലവില്‍ക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുടര്‍ന്നാണ് സെന്‍സസ് ചോദ്യങ്ങള്‍ ദൃശ്യമാവുക. ആകെ 34 ചോദ്യങ്ങളാണ് സെന്‍സസ് വിവരശേഖരണത്തിന്റെ ഭാഗമായുള്ളത്. ജൂണ്‍ 30വരെ സെല്‍ഫ് എന്യുമറേഷന്‍ സൗകര്യം ഉപയോഗപ്പെടുത്താം.ജൂലൈ ഒന്ന് മുതല്‍ എന്യൂമറേറ്റര്‍മാര്‍ ഓരോ വീടുകളിലുമെത്തി വിവരങ്ങള്‍ ശേഖരിക്കും.

Advertisement

Related News