ഓട്ടം കൂടുതലും തലസ്ഥാനത്ത്; പഴയ വാഹനങ്ങൾ മാറ്റും, 300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

Advertisement
Featured Image

സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും. കനിവ് 108 ആംബുലൻസ് സർവീസ് ശൃംഖലയ്ക്കായി വാങ്ങിയ 336 വാഹനങ്ങൾ ഉടൻ കൈമാറാൻ ഒരുക്കുകയാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‍സിഎൽ). നിലവിലുള്ള 316 ആംബുലൻസുകൾക്കു പകരം പുതിയവയും അതിനു പുറമേ വെന്റിലേറ്റർ സൗകര്യമുള്ള 14 ആംബുലൻസുകളും നവജാത ശിശുക്കളെ കൊണ്ടുപോകാനുള്ള ആംബുലൻസുകളും സർവീസിന് ലഭ്യമാക്കും. മെഡിക്കൽ സർവീസ് കോർപറേഷൻ വാങ്ങിയ 300ൽ പരം ആംബുലൻസുകൾ രജിസ്ട്രേഷൻ നടപടികളിലാണെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.

നിലവിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള ആംബുലൻസുകൾ തലസ്ഥാനത്തെ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ കോംപൗണ്ടിൽ പാർക്ക് ചെയ്തിരിക്കുകയാണ്. സർക്കാർ തീരുമാനം വന്നാലുടൻ ഇവ ഫ്ലാഗ്ഓഫ് നടത്തി അതത് സ്ഥാപനങ്ങൾക്ക് കൈമാറും. സംസ്ഥാനത്ത് 2010ലാണ് പദ്ധതി ആരംഭിക്കുന്നത്. അഞ്ചു വർഷത്തേക്കാണ് കരാർ. ആംബുലൻസുകൾ ലഭ്യമാക്കുന്നതിനൊപ്പം സർവീസ് ഓപ്പറേഷനും കമ്പനി നിർവഹിക്കണം. അവസാന കരാർ പ്രകാരം, 11.82 ലക്ഷം ട്രിപ്പുകൾ 108 ആംബുലൻസുകൾ ഓടിയെന്നാണ് കണക്ക്. ഇതുവരെ കൊവിഡ്‌ രോഗബാധിതരായ മൂന്ന് പേരുടെ ഉൾപ്പടെ 130 പേരുടെ പ്രസവങ്ങളാണ് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സംസ്ഥാനത്ത് നടന്നത്.

Advertisement

Related News

പേഴ്‌സണൽ ലോണുകൾ വേണ്ട, പകരം കയ്യിലെ സ്വർണം മതി; പണയം വെച്ച് ഇന്ത്യക്കാർ നേടിയത് റെക്കോർഡ് വളർച്ച!

LATEST
News Image

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു

LATEST
News Image

സാധാരണ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ല, എന്നാല്‍ ഇത്തവണ പറയാതെ വയ്യ'; വ്യാജ വാർത്തയ്‌ക്കെതിരെ വേടൻ

LATEST
News Image

വയനാട്ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേര്‍ കൂടി വയനാട് പോലീസിന്റെ പിടിയില്‍

LATEST
News Image

ഇറ്റലി ലോകകപ്പിലേക്ക്... 2027 ഏകദിന ലോകകപ്പിനുള്ള ഐസിസി ക്വാളിഫയര്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടി

LATEST
News Image