പൂഴിത്തോട് പടിഞ്ഞാറത്തറ പാത അവഗണനയുടെ 32 വർഷങ്ങൾ; സ്‌മൃതി സായാഹ്‌നം നടത്തി ജനകീയ കർമ്മ സമിതി

Advertisement
Featured Image

പടിഞ്ഞാറത്തറ: പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാതയോട് കഴിഞ്ഞ32 വർഷമായി മാറി മാറി വരുന്ന ഭരണക്കൂടങ്ങൾ തുടർന്ന് വരുന്ന അവഗണന യിൽ പ്രതിഷേധിച്ച് ഇതിനകം റിലേ സമരത്തെ പിന്തുണച്ച സംഘടനകളുടേ യും ജനകീയ കർമ്മ സമിതിയുടേയും നേതൃത്വത്തിൽ പാതക്ക് തറക്കല്ലിട്ടതി ന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് പടിഞ്ഞാറത്തറ ടൗണിൽ വായ മൂടികെട്ടി പ്രതിഷേധവും, പൊതുസമ്മേളനവും സംഘടിപ്പിച്ചു. റിലേ സമര പന്തലിൽ വിവിധ സംഘടനകളുടെ കൊടി കെട്ടിയതോടെയാണ് പരിപ്പാടികൾക്ക് തുടക്ക മായത്. കഴിഞ്ഞ 32 വർഷമായി പൊതു സമൂഹത്തിൻ്റെ വായ വാഗ്‌ദാനങ്ങൾ നൽകി മൂടിക്കെട്ടുന്ന സമീപനമാണ് ഭരണക്കൂടങ്ങൾ സ്വീകരിക്കുന്നതെന്ന് ആഹ്വാനം ചെയ്ത് 100 കണക്കിന് പ്രവർത്തകർ റാലിയിൽ അണിനിരന്നു.ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ പാതക്കു വേണ്ടി ഭൂമി വിട്ടു നൽകിയ 100 കണക്കിന് കുടുംബങ്ങളുടെ പ്രതിനിധികളായ 32 പേർ ശിലാഫലകത്തിന് മുന്നിൽ തിരിതെളിയിച്ചു. പൊതുസമ്മേളനം എകെസിസി മാനന്തവാടി രൂപ താ പ്രസിഡണ്ട് ജോൺസൻ തൊഴുത്തുങ്കൽ ഉദ്ഘാടനം 

ചെയ്തു‌.

Advertisement

Related News