കണിയാമ്പറ്റ: നാല് ലിറ്റർ വ്യാജമദ്യവുമായി ഒരാളെ വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്‌തു. കണിയാമ്പറ്റ പുതൂർ മോർക്കാലായിൽ വീട്ടിൽ ജോയി (61) ആണ് അറസ്റ്റിലായത്. കാര്യമ്പാടി-കേണിച്ചിറ റോഡിൽ കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂ ടിയത്. സംഭവത്തിൽ എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്‌തു. കേസിൽ രണ്ടാം പ്രതിയായ കാര്യമ്പാടി കല്ലായി വീട്ടിൽ റഫീഖ് എന്ന റഫിയുദ്ദീനെ (42) അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

