ക്രൂഡ് ഓയില്‍ വില കുറയുന്നു,ഇറാന്‍ അമേരിക്ക സമാധാന കരാർ നിലവില്‍ വന്നതോടെ യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക്,ഇന്ന് ബ്രെൻ്റ് ക്രൂഡ് വില 78 ഡോളർ

Advertisement
Featured Image

പശ്ചിമേഷ്യൻ സമാധാന കരാർ നിലവിൽ വന്നതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ക്രൂഡ് ഓയിൽ വില തിരിച്ചെത്തുകയാണ്. ​WTI ക്രൂഡ് ഓയിൽ ബാരലിന് 75 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 78 ഡോളർ ആണ് ഇന്നത്തെ വില.യുദ്ധം രൂക്ഷമായിരുന്ന സമയത്ത് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന് 114 ഡോളർ വരെ എത്തിയിരുന്നു. യുദ്ധത്തിന് തൊട്ടുമുമ്പ്, കഴിഞ്ഞ ഫെബ്രുവരി അവസാനം ബ്രെൻ്റ് ക്രൂഡ് ഓയിലിന് 73 ഡോളർ ആയിരുന്നു വില. ഈ ആഴ്ച തന്നെ വില ഫെബ്രുവരിയിലെക്കാൾ താഴ്ന്നേക്കും എന്നാണ് സൂചന. ഉയർന്ന ക്രൂഡ് വിലയുടെ പേരിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എട്ട് രൂപയിലേറെ കൂട്ടിയിരുന്നു.

Advertisement

Related News