16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികളുടെ ബന്ധുക്കൾ; പോലീസ് മേധാവിക്ക് പരാതി നൽകി

Advertisement
Featured Image

മാനന്തവാടി: 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന പേരിൽ പോലീസെ

ടുത്ത കേസ് തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന ആരോപ ണവുമായി പ്രതികളുടെ ബന്ധുക്കൾ രംഗത്ത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേർന്ന് ഗൂഢാലോചന നടത്തിയതാണെന്ന് ആരോപിച്ച് കേസിൽ പ്രതിയായ അജിത് കുമാറിൻ്റെ അമ്മ പോലീസ് മേധാവി ക്ക് പരാതി നൽകി. കഴിഞ്ഞ ജൂലൈ 12ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് അച്ഛൻ നൽകിയ പരാതിയിൽ മാനന്തവാടി പോലീസ് (ക്രൈം നമ്പർ 721/2026) കേസ് രജിസ്റ്റർ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്യുക യും ചെയ്തിരുന്നു. എന്നാൽ അന്നേദിവസം അത്തരം കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. ജൂലൈ 12ന് രാത്രി 9 മണിക്ക് സുഹൃ ത്തായ ജനീലിയക്കൊപ്പം രക്ഷിതാക്കളുടെ അറിവോടെയും സമ്മതത്തോടെയു മാണ് പെൺകുട്ടി ഭക്ഷണം കഴിക്കാൻ ഇറങ്ങിയത്. ജനീലിയ മുൻപും ഈ വീട്ടിൽ താമസിച്ചിട്ടുള്ള അടുത്ത സുഹൃത്താണ്. തട്ടിക്കൊണ്ടുപോയെന്നോ ഭീഷ ണിപ്പെടുത്തിയെന്നോ തെളിയിക്കുന്ന സന്ദേശങ്ങളൊന്നും മൊബൈൽ ഫോണു കളിൽനിന്ന് ലഭിച്ചിട്ടില്ല. പെൺകുട്ടിക്ക് നേരെ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ നിർബന്ധിച്ച് മദ്യപിപ്പിക്കലോ ഉണ്ടായിട്ടില്ല. അപകടം നടന്ന വിവരം 13ന് തന്നെ വീട്ടുകാർ അറിഞ്ഞിട്ടും കേസ് കൊടുത്തിരുന്നില്ല. എന്നാൽ അപകടത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ ബന്ധം ആരോ പിച്ച് വാർത്തകൾ വന്നതോടെ, പെൺകുട്ടിക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന ഭയത്താലാണ് അച്ഛൻ വ്യാജ പരാതി നൽകിയതെന്നും പ്രതിഭാഗം ആരോപിക്കുന്നു.

Advertisement

Related News