18-ാമത് സംസ്ഥാന മുസാബഖ പന്തൽ കാൽ നാട്ടൽ നിർവഹിച്ചു

Advertisement
Featured Image

ബീനാച്ചി :

ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക കലാമേളയായ ജംഇയ്യത്തുൽ മുഅല്ലിമീൻ മുസാബഖയുടെ 18-ാമത് സംസ്ഥാന കലാമേളക്ക് ഒരുക്കങ്ങളാരംഭിച്ചു. ബീനാച്ചി നൂറുൽ ഇസ് ലാം തഹ് ഫീളുൽ ഖുർആൻ കോളേജാണ് മുസാബഖ കലാ മത്സരങ്ങൾക്ക് വേദിയാവുന്നത്. കോളേജിനോട് ചേർന്നുള്ള പതിനെട്ട് ഏക്കർ ഭൂമിയിൽ മെയിൻ വേദിയുടെ പന്തലിൻ്റെ കാൽ നാട്ടൽ കർമം നടത്തി കഴിഞ്ഞ ദിവസം ഒരുക്കങ്ങൾ ആരംഭിച്ചു. ഇദം പ്രഥമമായി വയനാട്ടിലെത്തുന്ന കലാമേളയെ ഊഷ്മളമായി വരവേൽക്കാൻ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് 18 റെയ്ഞ്ച് കമ്മിറ്റികളും മഹല്ല് , മദ്‌റസാ കമ്മിറ്റികളും സംഘാടക സമിതിയും നടത്തി കൊണ്ടിരിക്കുന്നത്. നഗരിയിൽ സെൻട്രൽ കൗൺസിൽ മാനേജർ വി. ഉസ്മാൻ ഫൈസിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷററും സംഘാടക സമിതി ജനറൽ കൺവീനറുമായ അബ്ദുൽ ഖാദർ അൽ ഖാസിമി , സമസ്ത വയനാട് ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി എന്നിവർ ചേർന്ന് കാൽ നാട്ടൽ കർമംനിർവഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ കെ.ഉമർ ഫൈസി, കെ കെ ബശീർ ബീനാച്ചി, യു. എ മുഹമ്മദലി ഹാജി , കെ.എ നാസർ മൗലവി , മുബാറകലി മിസ്ബാഹി , സി.എച്ച് അലി ദാരിമി, പി. സൈനുൽ ആബിദ് ദാരിമി, അബ്ദുൽ മജീദ് അൻസ്വരി, അബ്ദു റസാഖ് ദാരിമി, പി. സുബൈർ ഹാജി, ഹാരിസ് ബനാന സംബന്ധിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കെ.ടി ഹുസൈൻ കുട്ടി മൗലവി നന്ദിയും പറഞ്ഞു



പടം

18-ാമത് സംസ്ഥാന മുസാബഖ കലാമേളക്ക് വേദിയാവുന്ന ബീനാച്ചിയിൽ പന്തൽ കാൽ നാട്ടൽ സെൻട്രൽ കൗൺസിൽ ട്രഷറർ അബ്ദുൽ ഖാദർ അൽ ഖാസിമിയും സമസ്ത വയനാട് ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി യും നിർവഹിക്കുന്നു

Advertisement

Related News