2030 ലോകകപ്പിന് മുന്നോടിയായി സ്‌പോര്‍ട്‌സ് മാധ്യമമായ ഇഎസ്പിഎന്‍ പുറത്തുവിട്ട പവര്‍ റാങ്കിംഗില്‍ അര്‍ജന്റീന അഞ്ചാമത്. ആദ്യസ്ഥാനത്ത് 2026 ലോക കപ്പ് ജേതാക്കളായ സ്‌പെയിന്‍ എത്തിയപ്പോള്‍ യൂറോപ്യന്‍ ടീമുകള്‍ തന്നെയാണ് തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളും കൈയ്യടക്കിയത്.
രണ്ടാംസ്ഥാനത്തും മൂന്നാം സ്ഥാനത്തും കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ ഫ്രാന്‍സും ഇംഗ്ലണ്ടുമാണ് എത്തിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ആണ് നാലാം സ്ഥാനത്ത്. പട്ടികയില്‍ ആറാമതാണ് ബ്രസീലിന്റെ സ്ഥാനം.
നെതര്‍ലാന്‍ഡ്‌സിന് തൊട്ടുതാഴെയായി ജര്‍മ്മനി എട്ടാമതും 2018, 2022, 2026 എന്നിങ്ങനെ മൂന്നുതവണ തുടര്‍ച്ചയായി ഫിഫ ലോക കപ്പിലേക്ക് എന്‍ട്രി കിട്ടാതിരുന്ന ഇറ്റലി പന്ത്രണ്ടാമതുമായി പട്ടികയിലുണ്ട്. പതിമൂന്നാമതായി ഏഷ്യയില്‍ നിന്നുള്ള ജപ്പാന്‍ ലിസ്റ്റില്‍ ഇടം പിടിച്ചപ്പോള്‍ ഖത്തര്‍, യുഎസ്എ ലോക കപ്പില്‍ കരുത്തരായി മാറിയ മൊറോക്കോ ഒന്‍പതാം സ്ഥാനത്തുണ്ട്.
പതിനഞ്ചാമതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആണ് പട്ടികയിലുള്ളത്. 19 പത്രപ്രവര്‍ത്തകരുടെയും എഡിറ്റര്‍മാരുടെയും പാനല്‍ ആണ് ഫിഫ ലോകകപ്പിനുള്ള ആദ്യ പതിനഞ്ച് ടീമുകള്‍ക്ക് റാങ്ക് നല്‍കിയത്. താഴെ നല്‍കിയിരിക്കുന്നതാണ് പട്ടിക.

