ഭിന്നശേഷിക്കാരായ ആളുകളുടെ കൂട്ടായ്മയായ ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം ബത്തേരി ലയൺസ് ക്ലബ്ബ് ഹാളിൽ ചേർന്നു.
DAWF സംസ്ഥാന സെക്രട്ടറി ഗിരീഷ് കീർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി യു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.എൻ പ്രഭാകരൻ , വി വി ബേബി, കെ വി മോഹനൻ,ടി. ജയകുമാർ, കെ.യു ഐസക് , എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി
.കെ വി മത്തായി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ജയകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി കെ രാമചന്ദ്രൻ സ്വാഗതവും ടി കെ നൗഫൽ നന്ദിയും പറഞ്ഞു. മുതിർന്ന അംഗം വർഗീസ്സ് ബത്തേരിയാണ് സമ്മേളനത്തിന്റെ പതാക ഉയർത്തിയത്. സമ്മേളനത്തിൽ 25 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു ടി യു ജോസഫ് (പ്രസിഡണ്ട് ),
കെ എൻ ഇന്ദ്രൻ (സെക്രട്ടറി ), എം ആർ രാജൻ ബാവ കമ്പളക്കാട് , കെ ഡി കുരിയാച്ചൻ, വിനീത , ഷൈനി കോട്ടത്തറ ( വൈസ് പ്രസിഡണ്ടുമാർ )
കെ വി മത്തായി, കെ ടി.നൗഫൽ , കെ പി ജോർജ്ജ്( ജോയിന്റ് സെക്രട്ടറിമാർ )
എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും കെ എസ് ആർ ടി സി ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരുടെ ക്ഷേമ പെൻഷൻമിനിമം 5000 രൂപയാക്കി ഉയർത്തണമെന്നും വയനാട് ജില്ലയിലെ സർക്കാർ ഓഫീസുകളും പൊതു സ്ഥാപനങ്ങളും ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ കയറിച്ചെല്ലുവാൻ കഴിയുന്ന വിധത്തിലും ശുചി മുറികളടക്കം ശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന സൗകര്യമുള്ള വിധത്തിലും ക്രമീകരിച്ചുകൊണ്ട് ഭിന്നശേഷി സൗഹൃദമാക്കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ വയനാട് ജില്ലാ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

