പനമരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി വിഷയങ്ങളിലേക്ക് കൂടിക്കാഴച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 22 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. ഫിസിക്കല്‍ സയന്‍സിലേക്ക് രാവിലെ 10 നും നാച്ചുറല്‍ സയന്‍സ് വിഭാഗത്തിലേക്ക് ഉച്ചക്ക് 12 നും ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി വിഷയത്തില്‍ ഉച്ചക്ക് രണ്ടിനും കൂടിക്കാഴച നടക്കും.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്







