ജപ്തി നടപടി :കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

കൽപ്പറ്റ : ജപ്തി നടപടികൾ നിർത്തിവയ്ക്കുക, കാർഷിക വായ്പയുടെ പലിശ എഴുതിത്തള്ളുക, കർഷകർക്ക് പലിശരഹിത വായ്പകൾ അനുവദിക്കുക, കാർഷിക ലോണുകളുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുക, ആത്മഹത്യ ചെയ്ത കർഷകരുടെ കാർഷിക വായ്പ എഴുതിത്തള്ളുക, രാസവള സബ്സിഡി പുനസ്ഥാപിക്കുക, വിളകൾക്ക് ന്യായവില ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തിൽ, കൽപ്പറ്റ ലീഡ് ബാങ്കിന് മുന്നിൽ പ്രതിഷേധ നടത്തി.
പ്രതിഷേധ ധർണ്ണ കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡൻ്റ് റെനിൽ കഴുതാടിയിൽ അധ്യക്ഷത വഹിച്ചു രൂപതാ ഡയറക്ടർ ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. കൽപ്പറ്റ ഫൊറോന വികാരി ഫാദർ ജോഷി പെരിയപുറം, രൂപത ട്രഷറർ സജീ ഫിലിപ്പ് വടക്കാമുകുളൽ, കെ.പി സാജു കൊല്ലപ്പള്ളി ,സാജു പുലിക്കോട്ടിൽ , ഫാ. ജോസഫ് മോച്ചരി ജിൽസ് മേക്കൽ,ബീന കരിമാം കുന്നേൽ ,അന്നക്കുട്ടി ഉണ്ണിപ്പിളി, റോബിൻ താണിക്കുന്നേൽ സുനിൽ പാലമെറ്റം, സജി ഇരട്ടമുണ്ടക്കൽ, ജിജോ മംഗലത്ത്, തോമസ് ചോമ്പാല ,മോളി മാമൂട്ടിൽ തോമസ് പട്ടമന, സിബി ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു.കർഷകജനതയുടെ ജീവിതം ദുഃസ്സഹമായിരിക്കുന്ന സാഹചര്യത്തിലും ബാങ്കുകൾ ജപ്തിനടപടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പല ഭവനങ്ങളുടെ മുമ്പിലും ഈ വസ്തു ബാങ്കിൻ്റെ അധീനതുള്ളതാണ് എന്ന് അറിയിച്ച് കൊണ്ടുള്ള ബാനറുകൾ പ്രദർശിപ്പിച്ചിരിക്കുന്നു .ഇത് കർഷകരെയും കുടുംബത്തെയും അവഹേളിക്കുന്ന നടപടിയാണ്. ഇതിൽനിന്ന് ബാങ്കുകൾ പിന്മാറണം.
വന്യജീവി ആക്രമണം മൂലം പലയിടത്തും കൃഷി നശിച്ചിരിക്കുകയാണ്. കാട്ടാനയുടെയും കടുവയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണം കർഷകന്റെ ജീവനും കൃഷിക്കും ഭീഷണി ഉയർത്തുന്നു. കാലാവസ്ഥ വ്യതിയാനവും ,വിളകളുടെ ഉത്പാദന ചെലവ് വർദ്ധിച്ചതും ,അതിനു അനുപാതികമായി ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കാത്തതും കാരണം ബാങ്കുലോണുകൾ തിരിച്ചടയ്ക്കാൻ കർഷകർക്ക് ശേഷിയില്ലാതെ വന്നിരിക്കുകയാണ്. അതിനാൽ ബാങ്കുകളും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും കർഷകരുടെ പ്രശ്നത്തിൽ മാനുഷിക പരിഗണനയോടെ ഇടപെടണം എന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.

നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍*

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്‌സിംഗ് കോളേജ്-അനക്‌സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്

പെൻഷൻ മസ്റ്ററിങ്;ഏഴ് ലക്ഷത്തോളം പേര്‍ പുറത്ത്

സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത്

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍*

ന്യൂഡൽഹി: രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍*

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ

12ാം ദിനവും സ്വര്‍ണവില കുറഞ്ഞു

ഒരു പവന് സ്വർണ്ണത്തിന്റെ ഇന്നത്തെ വില 73,440 രൂപ സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.