രാജ്യാന്തര ഒളിമ്പിക്‌സ് ദിനാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെ ഓട്ടമത്സരം നടത്തി. എം.കെ.ജിനചന്ദ്ര ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന 3000 മീറ്റര്‍ ഓട്ടമത്സരത്തില്‍ 20 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.രമേഷ്, എഡ്വിന്‍ മാത്യു, കെ.നന്ദകിഷോര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫാത്തിമത്ത് റിഹാല, അഞ്ജു ലിനാമേരി, അഞ്ജന മേരി എന്നിവര്‍ വിജയികളായി. പുരുഷ വിഭാഗത്തില്‍ അഭിലാഷ് ശ്രീജിത്ത്, പി.എസ്.അഭിനന്ദ്, കിരണ്‍ പ്രകാശ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ ആല്‍ഥിയ ആര്‍ സലിന്‍ ഒന്നാം സ്ഥാനവും കെ.വനജകുമാരി രണ്ടാം സ്ഥാനവും നേടി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. സീനിയര്‍ വൈസ് പ്രസിഡന്റ് സി.പി.സജി ചങ്ങനാമഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീം കടവന്‍ വിജയികളെ ആദരിച്ചു. അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.വിജയി, സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, സജീഷ് മാത്യു, എ.ഡി.ജോണ്‍, സുബൈര്‍ ഇളംകുളം, വി.വി.യോയാക്കി, ബിജു പീറ്റര്‍, പി.ലൂയിസ്, മെഹര്‍ബാന്‍ മുഹമ്മദ്, എന്‍.കെ.ബിന്ദു എന്നിവര്‍ സംസാരിച്ചു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്