ബത്തേരി:കെ പി സി സി സംസ്കാര സാഹിതി വയനാട്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണപരാജയം വിലയിരുത്തപ്പെട്ട പിണറായി സർക്കാർ രാജി വെക്കുക എന്ന സന്ദേശവുമായി സലീം താഴത്തൂർ ഗാനരചനയും കണ്ണൂർ മമ്മാലി ആലാപനം നടത്തിയ ഇനി രാജി വെക്കുക എന്ന കവിത സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി പ്രകാശനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് അഡ്വ സതീഷ് പൂതിക്കാട് മുഖ്യ പ്രഭാഷണം നടത്തി.സുന്ദർരാജ് എടപ്പെട്ടി, ശ്രീജി ജോസഫ്, ബിനുമാങ്കൂട്ടത്തിൽ, കെ പത്മനാഭൻ ,ഒ.ജെ മാത്യു, ഡോ. സീനതോമസ്, സന്ധ്യലിഷു, കെ സി കെ തങ്ങൾ, ഉമ്മർപൂപ്പറ്റ, ഹാരിസ് കല്ലുവയൽ, വയനാട് സക്കറിയാസ് എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
പനമരം കെ.എസ്.ഇ.ബി പരിധിയിലുള്ള വാഴമ്പാടി, മാങ്കാണി ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ നാളെ (24/11/2025) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp






