ബത്തേരി : ഗ്രീൻ ക്യാമ്പസ്, ഫ്രൂട് ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി എൻ എസ് എസ് വിദ്യാർഥികൾ സർവജന സ്‌കൂളിൽ പാഷൻ ഫ്രൂട് തോട്ടം ഒരുക്കി.അമ്പലവയൽ കാർഷീക കോളേജ് ഡീൻ ഡോ. യാമിനി വർമ്മ തൈകൾ നട്ടു ഉദ്ഘാടനം നിർവഹിച്ചു .
അസിസ്റ്റന്റ് പ്രൊഫസർ ശ്രീരേഖ എം വി , പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ , തോമസ് വി വി , വിജി യു, പി , ഏബൽ സക്കറിയ ടോം , അഭിഷേക് സ്കറിയ എന്നിവർ സംസാരിച്ചു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.